കൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വികസന പ്രതീക്ഷകള്‍ നല്‍കുന്നതാണെന്ന് കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി. ബാബു ജന്മഭൂമിയോട് പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപതിജ്ഞാ ചടങ്ങില്‍ അദ്ദേഹം കെപിഎംഎസിനെ ക്ഷണിച്ചിരുന്നു. അതു വലിയ ഒരു മാറ്റത്തിന്റെ തുടക്കം തന്നെയായിരുന്നു. രാജ്യത്തെ മുഴുവന്‍ പട്ടികജാതി പട്ടികവര്‍ഗകാര്‍ക്ക് ലഭിച്ച അംഗീകാരമായി അത് മാറി.
അദ്ദേഹത്തിന്റെ ഭരണത്തില്‍ എടുത്തു പറയേണ്ടത് രാജ്യത്തെ ആറുകോടി ഭൂരഹിതര്‍ക്ക് വീടു വച്ചു നല്‍കുമെന്നതാണ്. അതില്‍ 50 ശതമാനം പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കു തന്നെയാണ്. വലിയ ദീര്‍ഘ വീക്ഷണമുള്ളതാണ് നരേന്ദ്രമോദിയുടെ ഭരണമെന്നും അദ്ദേഹം പറഞ്ഞു
കായല്‍ സമ്മേളനത്തിനെത്തിയ മോദിയുടെ സമീപനം കെപിഎംഎസിന് ഏറെ ഇഷ്ടപ്പെട്ടിരുന്നുവെന്നും നമ്മള് ഒന്നാണെന്നും ഒരുമിച്ച് മുന്നോട്ട് നീങ്ങാമെന്നുമുള്ള വാക്കുകള്‍ ആവേശം തരുന്നതാണെന്നും ബാബു പറഞ്ഞു. പട്ടികജാതിക്കാരൊടുള്ള അദ്ദേഹത്തിന്റെ സമീപനം തങ്ങള്‍ക്ക് ഏറെ പ്രതീക്ഷ നല്കുന്നു. ജന്ധന്യോജനയും ഇന്‍ഷുറന്‍സ് പദ്ധതികളുമെല്ലാം തന്നെ സാധാരണക്കാരന് ഏറെ ഗുണം ചെയ്യുന്ന പദ്ധതിയാണന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: