തിരുവല്ല: ജന്മഭൂമി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.എം. ശ്രീദാസിന്റെ അച്ഛനും മതില്‍ഭാഗം കാടുവള്ളി ഇല്ലത്ത് ശ്രീധരന് മൂസ്സതിന്റെയും സാവിത്രി അന്തര്‍ജ്ജനത്തിന്റെയും മകനുമായ മഹാദേവ ശര്‍മ്മ(85) അന്തരിച്ചു.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം കിഴക്കുംമുറിയിലുള്ള ശ്രീദാസിന്റെ വസതിയില്‍. വെള്ളുത്തുരുത്തി മഠവന ഇല്ലത്ത് പത്മകുമാരീദേവിയാണ് ഭാര്യ. മറ്റു മക്കള്‍: ശ്രീധര്‍ കെ.എം (അമൃത യൂണിവേഴ്സിറ്റി, വള്ളിക്കാവ്), ശ്രീനിവാസ് കെ.എം(തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്), ശ്രീകുമാര്‍ കെ. എം (രാജശ്രീ മോട്ടോഴ്സ്, എറണാകുളം), ശ്രീകാന്ത് കെ.എം (അമൃത യൂണിവേഴ്സിറ്റി, കോയമ്പത്തൂര്‍). മരുമക്കള്‍: ബിന്ദു ശ്രീധര്‍, ശ്രീവിദ്യ.എച്ച്(ട്രഷറി ഡിപ്പാര്‍ട്ട്മെന്റ്), ജ്യോതി ശ്രീദേവി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: