കാറിനുപിന്നില്‍ ബൈക്കിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

Saturday 6 June 2015 11:18 pm IST

കടുത്തുരുത്തി: കാറിനു പിന്നില്‍ ബൈക്കിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. കുറവിലങ്ങാട് മുവാങ്കെ ജങ്ഷനില്‍ കാറിന്റെ പിന്നില്‍ ബൈക്കിടിച്ച് ബൈക്ക് യാത്രികനായ ചേര്‍ത്തല കുത്തിയതോട് വേടെക്കാട്ട് വീട്ടില്‍ ജയപ്രകാശി (28)നാണ് പരിക്കേറ്റത്. കുറവിലങ്ങാട് സര്‍ക്കാര്‍ ആശുപത്രിക്കു സമീപം അമിതവേഗതയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷ സിഗ്നലിടാതെ തിരിഞ്ഞതിനാല്‍ പെട്ടെന്ന് ബ്രേക്കിട്ടതാണ് പിന്നാലെ വന്ന ബൈക്കിടിക്കാന്‍ കാരണമായത്. ഉടനെ നാട്ടുകാരും പോലീസും ചേര്‍ന്ന് ബൈക്ക് യാത്രികനെ കുറവിലങ്ങാട് സര്‍ക്കാര്‍ ആശുപത്രിയിലാക്കി പ്രഥമശുശ്രൂഷ നല്‍കിയശേഷം കോട്ടയം മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.