കണ്ണൂര്‍: പാനൂരിലുണ്ടായ സ്ഫോടനവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സ്ഫോടനത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പാനൂരിലെ ബോംബ് സ്ഫോടനത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു. കൊല്ലപ്പെട്ടവരും പരുക്കേറ്റവരും സിപിഎം പ്രവര്‍ത്തകരാണ്. ആ വീട്ടില്‍ നിന്നു ബോംബ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാരെ പുറത്താക്കാന്‍ സിപിഎം തയ്യാറാകണമെന്നും രമേശ് ആവശ്യപ്പെട്ടിരുന്നു.
കുന്നിന്മുകളിലെ വിജനപ്രദേശത്തു നാടന്‍ ബോംബ് പൊട്ടിത്തെറിച്ച് രണ്ടു സിപിഎം പ്രവര്‍ത്തകര്‍ മരിച്ചിരുന്നു. നിര്‍മാണത്തിനിടെ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: