കെപിഎംഎസ് പൊതു സമ്മേളനം ഇന്ന് കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യും

Sunday 7 June 2015 12:26 pm IST

കൊല്ലം: ടൗണ്‍ഹാളില്‍ മൂന്ന് ദിവസമായി നടന്നു വരുന്ന കെപിഎംഎസ് സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും. സമാപനത്തോടനുബന്ധിച്ച് നടക്കുന്ന പൊതു സമ്മേളനം ഇന്ന് വൈകിട്ട് 3ന് കേന്ദ്ര കേന്ദ്രകായിക വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഉദ്ഘാടനം ചെയ്യും. കെപിഎംഎസ് സംസ്ഥാന അദ്ധ്യക്ഷന്‍ നീലകണ്ഠന്‍മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി ടി.വി. ബാബു സ്വാഗതം പറയും.മന്ത്രി അനില്‍കുമാര്‍ മുഖ്യപ്ര‘ാഷണം നടത്തും ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍, വൈസ് പ്രസിഡന്റ് പിഎം.വേലായുധന്‍, എന്‍.കെ. പ്രേമചന്ദ്രന്‍ എംപി, കെ.എന്‍. ബാലഗോപാല്‍ എംപി, മേയര്‍ ഹണി ബെഞ്ചമിന്‍, എസ്എന്‍ഡിപി യോഗം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് മോഹന്‍ ശങ്കര്‍, കെപിസിസി ട്രഷറര്‍ ജോണ്‍സണ്‍ എബ്രഹാം, അഡ്വ. കെ.പ്രകാശ്ബാബു, കോവൂര്‍കുഞ്ഞുമോന്‍ എംഎല്‍എ, ചിറ്റയം ഗോപകുമാര്‍ എംഎല്‍എ, എസ്‌സി, എസ്ടി സംയുക്തസമിതി സംഘടന സെക്രട്ടറി ഐ. ബാബു കുന്നത്തൂര്‍, മുളവന തമ്പി, തുറവൂര്‍സുരേഷ്, മനോജ്, രാജേശ്വരി സുഗതന്‍, കെ.കെ.അര്‍ജുനന്‍, രാജേശ്വരി സുഗതന്‍,  എന്നിവര്‍ സംസാരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.