കൊച്ചി: അന്യ സംസ്ഥാനങ്ങളില്‍ നിന്നും മയക്കുമരുന്ന് എത്തിച്ച് കൊച്ചിയിലും പരിസര പ്രദേശങ്ങളിലും വില്‍പ്പന നടത്തിവന്ന നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.
എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റിനാര്‍ക്കോട്ടിക് സെല്‍ സ്പെഷ്യല്‍ സ്ക്വാഡാണ് ഇവരെ പിടികൂടിയത്. ഇവരുടെ താമസസ്ഥലത്ത് നിന്നും മാരകായുധങ്ങളും മയക്കുമരുന്നുകളും മയക്കുമരുന്ന് വില്‍പ്പനയ്ക്ക് ഉപയോഗിച്ച വാഹനങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.
കൊച്ചി സ്വദേശി സെബാസ്റ്റിയന്, പള്ളുരുത്തി സ്വദേശി ഷാജഹാന് ഇവരുടെ സഹായികളായ മനു ആന്റണി, ഹരി എന്നിവരാണ് അറസ്റ്റിലായത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിവരികയായിരുന്നു സംഘം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: