സിപിഎം എന്ന ഗുണ്ടാ പാര്‍ട്ടിയുടെ ചാവേറുകള്‍ ആകാന്‍ വേണ്ടി പാര്‍ട്ടി ബ്രെയിന്‍വാഷ് ചെയ്തെടുത്ത നിങ്ങളോട് ഞങ്ങള്‍ക്ക് വെറുപ്പല്ല സഹതാപമാണ് ഉള്ളത് ! രാഷ്ട്രീയ അടിമച്ചങ്ങല പൊട്ടിച്ചെറിയൂ!സ്വന്തം ബുദ്ധി ഉപയോഗിച്ച് ചിന്തിക്കൂ നിങ്ങളെ ഇങ്ങനെ മരണത്തിനു വിട്ടുകൊടുത്തിട്ട് നിങ്ങളുടെ നേതാക്കളുടെ മക്കള്‍ വിദേശരാജ്യങ്ങളില്‍ എസി മുറികളില്‍ നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ ബൂര്‍ഷ്വാ കമ്പനിയുടെ ആഡംബര കാറുകളില്‍ ഇരുന്നുകൊണ്ട് , ബൂര്‍ഷ്വാ കമ്പനികളുടെ മൊബൈലുകളില്‍ അല്ലെങ്കില്‍ ലാപ്ടോപ്പുകളില്ക്കൂടി ഈ മരണവാര്‍ത്ത കേള്‍ക്കുമ്പോള്‍ അവരുടെ മുഖത്ത് പരിഹാസമോ പുച്ഛമോ എന്താണ് ഉണ്ടാകുക ? നിങ്ങളുടെ ഏതെങ്കിലും നേതാക്കളുടെ മക്കള്‍ ഇതുവരെ പാര്‍ട്ടിക്ക്വേണ്ടി ജീവന് കൊടുത്തോ? ചുരുങ്ങിയത് പോലീസിന്റെ ലാത്തിയുടെ ചൂടെങ്കിലും അറിഞ്ഞിട്ടുണ്ടോ ?
ഓര്‍ക്കുക സഖാക്കളെ , രാഷ്ട്രീയപ്രവര്‍ത്തനം ഒക്കെ ആകാം, പക്ഷെ സ്വന്തം ബുദ്ധി ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും പണയം വെക്കരുത്. കാരണം നിങ്ങളെ ഓര്‍ത്തു, നിങ്ങളെ മാത്രം പ്രതീക്ഷിച്ചു കഴിയുന്ന ഒരു കുടുംബമുണ്ട് നിങ്ങള്‍ക്ക് .അവര്‍ക്ക് വേണ്ടി എങ്കിലും ചിന്തിക്കുക ! ഇതുകൊണ്ടൊന്നും നിങ്ങള്‍ ഈ പണി നിര്‍ത്തും എന്ന പ്രതീക്ഷ ഇല്ല ഇനിയെങ്കിലും നിങ്ങളുടെ ഇത്തരം അപകടം നിറഞ്ഞ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍പ് പ്രധാനമന്ത്രിയുടെ ഇന്‍ഷുറന്‍സിന്റെ ഭാഗമാകുക. നിങ്ങളുടെ കുടുംബം എങ്കിലും രക്ഷപ്പെടട്ടെ ! നിങ്ങളെ അവര്‍ ശപിക്കാന്‍ ഇടവരാതിരിക്കട്ടെ ! മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ ഞങ്ങളും പങ്കുചേരുന്നു !
സനീഷ് കൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: