ആലപ്പുഴ: ജന്മഭൂമി അമൃതം മലയാളം വായനാ പദ്ധതിക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം തലവടി ഗവ. ഹൈസ്കൂളില്‍ ചക്കുളത്തമ്മ ചാരിറ്റബിള്‍ ട്രസ്റ്റി ജയസൂര്യ നമ്പൂതിരി പ്രധാനാദ്ധ്യാപിക കെ. സുഭദ്രാദേവിക്ക് പത്രം നല്കി നിര്‍വഹിച്ചു.
സാമൂഹിക ചരിത്രത്തില്‍ നിര്‍ണായക നേതൃത്വം നല്കിയ മാധ്യമമാണ് ജന്മഭൂമി. ഇക്കാരണത്താല്‍ വിദ്യാര്‍ത്ഥിസമൂഹം ദിവസവും ജന്മഭൂമി വായിക്കാന്‍ തയാറാകണമെന്ന് ജയസൂര്യ പറഞ്ഞു.
വിശ്വഹിന്ദു പരിഷത്ത് വിഭാഗ് സെക്രട്ടറി കെ. ജയകുമാര്‍, ആര്‍എസ്എസ് എടത്വ താലൂക്ക് കാര്യവാഹ് മധുസൂദനന്, പ്രചാര്‍ പ്രമുഖ് ആര്. രതീഷ്, അദ്ധ്യാപികമാരായ കെ. ഓമന, ശ്രീലേഖ, ശ്രീരേഖ, ഷീല, വിജയകുമാരി, ശോഭന പി.സവാദ്, ജോസഫ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: