വിഴിഞ്ഞം പദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി

Monday 8 June 2015 11:15 am IST

തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങളുടെ താല്‍പര്യം മാനിച്ച് വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പദ്ധതി സ്വകാര്യ കമ്പനിയുടെ പങ്കാളിത്തത്തോടെ തന്നെ പൂര്‍ത്തിയാക്കും. അഴിമതി ആരോപണമുന്നയിച്ച് പദ്ധതി ഇല്ലാതാക്കാന്‍ ആരെയും അനുവദിക്കില്ല. ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് വ്യവസായി അദാനിയുമായി കൂടിക്കാഴ്ച നടത്തിയതെന്നും പദ്ധതിയില്‍ അഴിമതിയില്‌ളെന്നും ഉമ്മന്‍ചാണ്ടി നിയമസഭയില്‍ വ്യക്തമാക്കി. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്‍ അദാനിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് തുറമുഖവകുപ്പ് മന്ത്രി കെ. ബാബു പറഞ്ഞു. കൂടിക്കാഴ്ചയുടെ മിനിറ്റ്‌സ് തയാറാക്കിയതായി രേഖയില്‍ കാണുന്നില്ലെന്നും അദ്ദേഹം സഭയില്‍ ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.