തിരുവനന്തപുരം: സുഹൃത്തുക്കളോടൊപ്പം കോവളം ബീച്ചില്‍ കുളിക്കാനിറങ്ങിയ ടി.വി. ചാനലിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളറെ തിരയില്‍പ്പെട്ടു കാണാതായി. തിരുവനന്തപുരം ജഗതി ഈശ്വരവിലാസത്തില്‍ പരേതനായ ഗോപകുമാറിന്റെയും സംസ്ഥാനത്തെ ആദ്യ സ്പീക്കര്‍ ശങ്കരനാരായണന് തമ്പിയുടെ ഇളയമകളായ ഒലീന തമ്പിയുടേയും മകന് പ്രവീണ്‍(30)നെയാണ് ഞായറാഴ്ച രാത്രി 11.30 ന് തിരയില്‍പ്പെട്ട് കാണാതായത്.
കോവളം ഹവ്വാ ബീച്ചിലായിരുന്നു സംഭവം. പ്രവീണും മറ്റു നാലുപേരും അടങ്ങുന്ന സംഘം ഞായറാഴ്ച വൈകിട്ടാണ് കോവളത്തെത്തിയത്. സമീപത്തെ ഹോട്ടലില്‍ മുറിയെടുത്ത സംഘം ഭക്ഷണം കഴിച്ച ശേഷം രാത്രി ബീച്ചിലെത്തുകയായിരുന്നു. ഇവര്‍ കടലില്‍ കുളിക്കുന്നതിനിടെ പ്രവീണ്‍ തിരയില്‍പ്പെടുകയായിരുന്നു. കൂടെയുള്ളവര്‍ കണ്ട്രോള് റൂമിലറിയിച്ചതി്യൂെത്തുടര്ന്ന് തീരദേശ പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും പ്രവീണിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തിരച്ചില്‍ രാവിലെയും തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: