തിരുവനന്തപുരം: അടിയന്തരപ്രമേയ നോട്ടീസിനു മറുപടി നല്കിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ബാര്‍കോഴ കേസിന്റെ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്കു കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സഭയില്‍ പറഞ്ഞു.
ആഭ്യന്തരമന്ത്രിയുടെ മറുപടിയില്‍ പ്രതിപക്ഷം തൃപ്തരായില്ല. കെ.എം.മാണി നുണപരിശോധനക്കു വിധേയനാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ബാര്‍കോഴ കേസില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയതു സുപ്രീം കോടതി വിധിക്കു വിരുദ്ധമാണെന്നും കോടിയേരി രേഖകള്‍ ഉദ്ധരിച്ചു സഭയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: