തിരുവനന്തപുരം: ബാര്‍കോഴ കേസ് അന്വേഷണം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അട്ടിമറിച്ചുവെന്നു പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് നിയമസഭയില്‍ ആരോപിച്ചു. ധനമന്ത്രി കെ.എം.മാണിക്കെതിരെ കുറ്റപത്രം നല്‍കുന്നതിനെയും മന്ത്രി കെ.ബാബുവിനെതിരെയുള്ള അന്വേഷണവും മുഖ്യമന്ത്രി അട്ടിമറിച്ചതായി കോടിയേരി സഭയില്‍ പറഞ്ഞു.
മാണിക്ക് ഒരു നിയമവും ബാബുവിനു മറ്റൊരു നിയമവും എന്ന നിലയ്ക്കാണു സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ബാബു കൈക്കൂലി വാങ്ങി സര്‍ക്കാരിനു നഷ്ടമുണ്ടാാക്കിയെന്നും കോടിയേരി ആരോപിച്ചു. സഭ നിര്‍ത്തിവച്ച് ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: