തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ ഇടതു മുന്നണി സ്ഥാനാര്‍ഥി എം.വിജയകുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇടതു മുന്നണി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒപ്പം കളക്ട്രേറ്റില്‍ എത്തിയാണ് വിജയകുമാര്‍ പത്രിക സമര്‍പ്പിച്ചത്.
രാവിലെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ച സ്ഥാനാര്‍ഥി തുടര്‍ന്ന് നേതാക്കള്‍ക്കൊപ്പം പ്രകടനമായി കളക്ടറേറ്റിലേയ്ക്ക് എത്തി. കോണ്‍ഗ്രസ്-എസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രന്, ഇ പി ജയരാജന് എംഎല്‍എ, ടി.എന്‍.സീമ എംപി തുടങ്ങിയവരും വിജയകുമാറിനൊപ്പം പത്രിക സമര്‍പ്പിക്കാനെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: