കോഴിക്കോട്: തൂണേരി ഷിബിന്‍ വധക്കേസിലെ ഒന്നാംപ്രതിയെ കാപ്പ നിയമം ചുമതി അറസ്റ്റു ചെയ്തു.മുസ്ലിംലീഗ് നേതാവ് തെയ്യമ്പാടി ഇസ്മായിലിനെയാണ് അറസ്റ്റു ചെയ്തത്. കണ്ണൂര്‍ നാറാത്ത് വെച്ചാണ് ഇയാള്‍ പോലീസ് പിടിയിലാകുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇസ്മയിലിനെ റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.
പാമ്പുരുത്തി ദ്വീപില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇസ്മായിലെന്ന് പൊലീസ് പറഞ്ഞു. വളപട്ടണം പോലീസിന്റെ സഹായത്തോടെ നാദാപുരം സിഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ്
ജനുവരി 22നാണ് കേസിനാസ്പദമായ സംഭവം. നാദാപുരം തൂണേരിയില്‍ സിപിഎം പ്രവര്‍ത്തകനായ ഷിബിനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: