വിദേശ വിനോദ സഞ്ചാരികളുടെ വരവില്‍ വന്‍വര്‍ധന

Monday 8 June 2015 8:13 pm IST

ന്യൂദല്‍ഹി:രാജ്യത്തെ വിദേശ വിനോദ സഞ്ചാരികളുടെ വരവില്‍ വന്‍വര്‍ധന.ഒരുവര്‍ഷത്തിനിടെ 9.2ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കേന്ദ്ര ടൂറിസം മന്ത്രാലയം ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടു .ഇക്കഴിഞ്ഞ മെയിലെ കണക്കുപ്രകാരം 5.11 ലക്ഷം വിദേശ വിനോദ സഞ്ചാരികള്‍ ഭാരതം സന്ദര്‍ശിച്ചു. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ രാജ്യത്തെത്തിയ വിദേശികളുടെ എണ്ണം 4.68 ലക്ഷമായിരുന്നു. ഈവര്‍ഷം ജനുവരിമുതല്‍ മെയ് വരെ 33.32 ലക്ഷം വിദേശികള്‍ ഭാരതത്തില്‍ വന്നുപോയി. 2014 ജനുവരി മുതല്‍ മെയ് വരെയുള്ളതിനെ (32.15 ലക്ഷം) അപേക്ഷിച്ച് 3.6 ശതമാനത്തിന്റെ വളര്‍ച്ച. ഇതുവഴിയുള്ള വരുമാനത്തിലും കാര്യമായ മുന്നേറ്റമുണ്ടായി. ഈവര്‍ഷം 8877 കോടിയുടെ വിദേശനാണ്യം രാജ്യത്തിന് ലഭിച്ചു, വളര്‍ച്ച 23.6 ശതമാനം. പോയവര്‍ഷം ഇക്കാലയളവില്‍ പൊതുഖജനാവിലെത്തിയത് 7, 184 കോടി മാത്രം. ഇക്കുറി ബംഗ്ലാദേശില്‍ (19.32%) നിന്നാണ് ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ വന്നത്.അമേരിക്ക (16.99%), ബ്രിട്ടന്‍ (7.79), മലേഷ്യ (3.59),ശ്രീലങ്ക(3.54)എന്നിവ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.ദല്‍ഹി എയര്‍പോര്‍ട്ടിനാണ്ഏറ്റവുമധികം വിദേശികളെ സ്വീകരിക്കാനുള്ള യോഗമുണ്ടായത്. 26.06 ശതമാനംപേര്‍ രാജ്യതലസ്ഥാനത്ത് വിമാനമിറങ്ങി. മുംബൈ വിമാനത്താവളം (17.78%), ഹരിദാസ്പൂര്‍ ലാന്‍ഡ് ചെക്ക് പോസ്റ്റ് (10.95) ചെന്നൈ എയര്‍പോര്‍ട്ട് (9.83) എന്നിവ തൊട്ടുപിന്നില്‍. കൊച്ചിയില്‍ 4.06 ശതമാനം പേരും തിരുവനന്തപുരത്ത് 1.81 ശതമാനപേരും എത്തിച്ചേര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.