നെല്ലുവില; പാഡി ഓഫീസറെ കര്‍ഷകമോര്‍ച്ച ഉപരോധിച്ചു

Monday 8 June 2015 8:17 pm IST

കുട്ടനാട്: കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലുവില മാസങ്ങളായി നല്‍കാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷകമോര്‍ച്ച കുട്ടനാട് നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പാഡി മാര്‍ക്കറ്റിങ് ഓഫീസ് ഉപരോധിച്ചു. ഇന്നലെ രാവിലെയോടെയാണ് മങ്കൊമ്പിലെ ഓഫീസിലെത്തി ഉപരോധ സമരം നടത്തിയത്. കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി അമ്പലപ്പുഴ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സപ്ലൈകോ എംഡിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ മുഴുവന്‍ നെല്ലുവിലയും അടിയന്തരമായി കര്‍ഷകര്‍ക്ക് വിതരണം ചെയ്യുമെന്ന ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. 15 ദിവസത്തിനകം കര്‍ഷകര്‍ക്ക് നെല്ലുവില ലഭിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടി ആരംഭിക്കുമെന്ന് കര്‍ഷകമോര്‍ച്ച മുന്നറിയിപ്പ് നല്‍കി. കര്‍ഷകമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് ടി. സന്തോഷ്‌കുമാര്‍, മണ്ഡലം ഭാരവാഹികളായ കൈനകരി ശരത്ചന്ദ്രന്‍, സുഭാഷ് പറമ്പിശേരി, ശ്രീകുമാര്‍, വി.ആര്‍. സജീവ്, കെ.ആര്‍. സതീശന്‍, ബിജെപി മണ്ഡലം പ്രസിഡന്റ് എം.ആര്‍. സജീവ്, വൈസ് പ്രസിഡന്റ് സുകുമാരന്‍ നായര്‍, അമ്പലപ്പുഴ മണ്ഡലം ജനറല്‍ സെക്രട്ടറി ഡി. പ്രദീപ് എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.