കാലവര്‍ഷം :ചുഴലിക്കാറ്റില്‍ വീടുകള്‍ തകര്‍ന്നു

Monday 8 June 2015 8:23 pm IST

കൊല്ലം: ഇന്നലെ രാവിലെ ജില്ലയിലുണ്ടായ കനത്തമഴയിലും ചുഴലിക്കാറ്റിലും ശക്തികുളങ്ങരയില്‍ വീടുകളും കടയും തകര്‍ന്നു. ശക്തികുളങ്ങര മരുത്തടി ഒഴുക്കുതോട് പ്രദേശത്താണ് ഇന്നലെ മഴയോടൊപ്പം ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്. ചുഴലിക്കാറ്റിന്റെ തീവ്രതയില്‍ ഒരു വീട് പൂര്‍ണമായും മറ്റൊരു വീട് ഭാഗികമായുമാണ് തകര്‍ന്നത്. വീടിനു സമീപത്തെ കടയ്ക്കും നാശം സംഭവിച്ചു. ഒഴുക്കുതോട് അര്‍ച്ചന ഭവനില്‍ സന്തോഷിന്റെ വീടാണ് കാറ്റില്‍ പൂര്‍ണമായും തകര്‍ന്നത്. വീട്ടുകാര്‍ ഓടി പുറത്തിറങ്ങിയതിനാല്‍ ദുരന്തം ഒഴിവായി. വിദ്യഭവനില്‍ വിമലഗോപിനാഥന്റെ വീടിന് ഭാഗികമായും നാശനഷ്ടം സംഭവിച്ചു. മഴക്കൊപ്പമുണ്ടായ കാറ്റിന്റെ ശക്തിയില്‍ വീടിന്റെ മേല്‍ക്കുരയിലെ ഷീറ്റുകള്‍ പറന്നുപോയി അടുത്തുള്ള തെങ്ങില്‍ പതിച്ചപാടുകള്‍ ഉണ്ട്. തീരപ്രദേശങ്ങളില്‍ മാത്രമാണ് കാറ്റ് വീശിയത്. തകര്‍ന്ന വീടുകള്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എംപി സന്ദര്‍ശിച്ചു. വീടുകള്‍ക്ക് അടിയന്തര സഹായം നല്‍കണമെന്ന് എംപി ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.