ഗ്രൂപ്പ്തിരിഞ്ഞ് അനുസ്മരണം; കോണ്‍ഗ്രസില്‍ തെരുവ് പോര്

Monday 8 June 2015 8:29 pm IST

ശാസ്താംകോട്ട: ഒരു ഇടവേളയ്ക്കുശേഷം കുന്നത്തൂരിലെ കോഗ്രസുകാര്‍ ചേരിതിരിഞ്ഞുള്ള അക്രമണത്തിന് തയ്യാറെടുക്കുന്നു. ഐഎന്‍ടിയുസി, കോണ്‍ഗ്രസ് വിഭാഗങ്ങളാണ് അന്തരിച്ച നേതാവിന്റെ പേരില്‍ ഗ്രൂപ്പ് പോരിന് കോപ്പുകൂട്ടുന്നത്. ഐഎന്‍ടിയുസി ജില്ലാനേതാവിന്റെ അനുസ്മരണസമ്മേളനം പൊളിക്കാന്‍ കോണ്‍ഗ്രസ് ശാസ്താംകോ”ബ്ലോക്ക് കമ്മിറ്റിയാണ് സമാന്തരപരിപാടിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇരുയോഗങ്ങളും നടത്. ഏഴുവര്‍ഷംമുമ്പ് മരണമടഞ്ഞ ഐഎന്‍ടിയുസിയുടെ ജില്ലാപ്രസിഡന്റ് ജി. കൃഷ്ണന്‍കുട്ടിയുടെ അനുസ്മരണസമ്മേളനം പൊളിക്കുന്നതിന് വേണ്ടിയാണ് കോണ്‍ഗ്രസ് ശാസ്താംകോട്ട ബ്ലോക്ക്കമ്മിറ്റി നേതൃസംഗമം സംഘടിപ്പിച്ചതെന്നാണ് ആരോപണം. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ തുടങ്ങുവാനെന്ന വ്യാജേനയാണ് നേതൃസംഗമം സംഘടിപ്പിച്ചതെന്ന് ഐഎന്‍ടിയുസി ആരോപിക്കുന്നു. ഐ ഗ്രൂപ്പിലെ തന്നെ ഇരുവിഭാഗങ്ങളാണ് ഐഎന്‍ടിയുസി എന്നും കോണ്‍ഗ്രസ് എന്നും ചേരിതിരിഞ്ഞ് രണ്ട് പരിപാടികളും സംഘടിപ്പിച്ചത്. ശാസ്താംകോട്ട കാര്‍ഷികവികസന ബാങ്കിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തുടങ്ങിയ ചേരിപ്പോരാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്ക് പിന്നിലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നേതൃസംഗമത്തില്‍നിന്ന് എ ഗ്രൂപ്പ് വിട്ടുനിന്നു. യുഡിഎഫിന്റെ മേഖലാജാഥയുടെ നടത്തിപ്പിനായുള്ള കൂടിയാലോചനകളില്‍ നിന്നും എ ഗ്രൂപ്പിനെ പങ്കെടുപ്പിക്കാതെ ബ്ലോക്ക്പ്രസിഡന്റ് ഏകപക്ഷീയമായി നടപടികള്‍ കൈക്കൊണ്ടതില്‍ പ്രതിഷേധിച്ചാണ് ഈ തീരുമാനം. ഐ ഗ്രൂപ്പിന്റെ ശക്തി കേന്ദ്രമായിരുന്ന കുന്നത്തൂരില്‍ ഐ ഗ്രൂപ്പില്‍ ഉണ്ടായ പിളര്‍പ്പാണ് രൂക്ഷമായ സംഘടനാപ്രതിസന്ധിക്ക് ഇടയാക്കിയത്. കെപിസിസി ജനറല്‍സെക്രട്ടറി ശൂരനാട് രാജശേഖരന്‍ നേതൃത്വം നല്‍കുന്ന ഗ്രൂപ്പും, ഐഎന്‍ടിയുസി സംസ്ഥാനപ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ നേതൃത്വംനല്‍കുന്ന ചേരിയും തമ്മിലുള്ള പോര് പലപ്പോഴും സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. പരിപാടികള്‍ക്കുശേഷം നേരിട്ടുള്ള ഏറ്റുമുട്ടലിന്റെ പാതയിലാണ് ഇരുവിഭാഗവും. മുമ്പ് ഇതുപോലെ നടന്ന—പരിപാടികള്‍ നടുറോഡില്‍ കൂട്ടത്തല്ലിലായിരുന്നു കലാശിച്ചിരുന്നത്. അനുസ്മരണവും നേതൃസഗമവും എന്ന—പേരില്‍ ചേരിതിരിഞ്ഞ് നില്‍ക്കുന്നവര്‍ അക്രമാസക്തരായി നില്‍ക്കുന്നതോടെ പോലീസിനും തലവേദനയായിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.