തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ പഴം പച്ചക്കറി വ്യാപാരികള്‍ക്കും ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരമുള്ള ലൈസന്‍സോ രജിസ്ട്രേഷനോ ഒരു മാസത്തിനുള്ളില്‍ കരസ്ഥമാക്കുവാന്‍ വേണ്ട നടപടി സ്വീകരിക്കുവാന്‍ എല്ലാ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് ഫുഡ് സേഫ്റ്റിമാര്ക്കും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ നിര്‍ദ്ദേശം നല്കി.
പഴം പച്ചക്കറി മുതലായവ കൊണ്ടുവരുന്ന എല്ലാത്തരം വാഹനങ്ങളും അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവയുള്പ്പെടെ നിര്‍ബന്ധമായും ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരമുള്ള രജിസ്ട്രേഷന് കരസ്ഥമാക്കണം. ജൂലൈ 15 മുതല്‍ പഴങ്ങളും പച്ചക്കറികളുമായി സംസ്ഥാനത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും ഭക്ഷ്യസുരക്ഷാ നിലവാര നിയമപ്രകാരമുള്ള രജിസ്ട്രേഷന് കൈവശം സൂക്ഷിക്കേണ്ടതും രജിസ്ട്രേഷന് ഇല്ലെങ്കില്‍ പ്രവേശനം കര്‍ശനമായി തടയും.
സംസ്ഥാനത്തെ എല്ലാ ഭക്ഷ്യസുരക്ഷാ ജില്ലാ ഓഫീസുകളിലും 15 മുതല്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ള ലൈസന്‍സ് രജിസ്ട്രേഷന് മേളകള്‍ ഇതിനായി പഴം പച്ചക്കറി മേഖലകളിലെ വ്യാപാരികള്‍ ഉപയോഗപ്പെടുത്തണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: