ധാക്ക: ബംഗ്ലാദേശിനെതിരായ ഹ്രസ്വ പരമ്പരക്കായി ടീം ഇന്ത്യ ബംഗ്ലാദേശിലെത്തി. പരമ്പരയിലെ ഏക ടെസ്റ്റിനുള്ള 14 അംഗ ടീമാണ് ധാക്കയില്‍ എത്തിയത്. ഇന്നലെ കൊല്‍ക്കത്തയില്‍ നിന്നാണ് നായകന് വിരാട് കോഹ്ലിയും സംഘവും ബംഗ്ലാദേശിലെത്തിയത്.
കോഹ്ലി മുഴുവന്‍ സമയ ടെസ്റ്റ് ക്യാപ്റ്റനായ ശേഷമുള്ള ആദ്യ പരമ്പരയാണിത്. പരമ്പരയിലെ ഏക ടെസ്റ്റ് നാളെ തുടങ്ങും. ജൂണ്‍ 18 മുതലാണ് മൂന്ന് ഏകദിനങ്ങളുടെ പരമ്പര.
ബംഗ്ലാദേശില്‍ ഏഴ് ടെസ്റ്റുകള്‍ ഇതുവരെ കളിച്ചിട്ടുള്ള ഇന്ത്യ ആറിലും വിജയം നേടിയപ്പോള്‍ ഒരെണ്ണം സമനിലയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: