ന്യൂദല്‍ഹി: സിഖ് മത സ്ഥാപകനും നവോത്ഥാന നായകനുമായ ഗുരുനാനാക്ക് ദേവ്ജിയുടെ 543-ാം ജന്മദിനം രാജ്യം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പാക്കിസ്ഥാനിലെ ഷേക്ക്പുര ജില്ലയില്‍ 1469 ലാണ് ഗുരുനാനാക്ക് ജനിച്ചത്. സിഖുകാരുടെ ആദ്യത്തെ ആചാര്യന് കൂടിയാണ് നാനാക്ക്. ജന്മദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി എന്നിവര്‍ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
ഗുരുനാനാക്കിന്റെ ആശയങ്ങള്‍ എല്ലാവരും ജീവിതത്തില്‍ ഉള്‍ക്കൊള്ളുകയാണെങ്കില്‍ രാജ്യത്ത് സമാധാന അന്തരീക്ഷം നിലനിര്‍ത്താനും രാജ്യത്തെ ഐക്യം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സാധിക്കുമെന്നും ഇരുവരും വ്യക്തമാക്കി. ജന്മദിന പരിപാടികളില്‍ പങ്കെടുക്കുവാന്‍ ഇന്ത്യ, അഫ്ഗാനിസ്ഥാന്, ബ്രിട്ടണ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നായി 8,000 സിഖ് തീര്‍ത്ഥാടകരാണ് പാക്കിസ്ഥാനില്‍ എത്തിയിരുന്നത്. ഇന്ത്യയില്നിന്നുമാത്രമായി 3,000 ലധികം തീര്‍ത്ഥാടകരാണ് ഇതില്‍ പങ്കെടുക്കുവാന്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: