വത്സലന്‍ കൊലക്കേസ്: മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം

Tuesday 9 June 2015 2:32 pm IST

തൃശൂര്‍: ചാവക്കാട് മുന്‍ നഗരസഭാദ്ധ്യക്ഷന്‍ കെ.പി.വത്സലനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു മുതല്‍ അഞ്ചു വരെയുള്ള പ്രതികള്‍ക്കു ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.പിഴത്തുകയായ രണ്ടു ലക്ഷം രൂപ കൊല്ലപ്പെട്ട വല്‍സന്റെ കുടുംബത്തിനു നല്‍കണം.തൃശ്ശൂരിലെ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. ചാവക്കാട് സ്വദേശികളായ ഹുസൈന്‍ , കരീം, നസീര്‍ എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. കേസിലെ പ്രധാന പ്രതി സുലൈമാന്‍കുട്ടി കൊല്ലപ്പെട്ടിരുന്നു. രണ്ടാം പ്രതി ഒളിവിലാണ്. 2006 ഏപ്രില്‍ 16നാണ് കേസിനാസ്പദമായ സംഭവം. വൈകിട്ട് 5.30നാണ് കെ.പി. വല്‍സലന്‍ കുത്തേറ്റു മരിച്ചത്. നിലവിലെ ഗുരുവായൂര്‍ എം.എല്‍.എ കെ. വി അബ്ദുല്‍ഖാദറിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് വത്സലന് കുത്തേറ്റത്. കൂടെ ഉണ്ടായിരുന്ന നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.എച്ച്. അക്ബറിനും പരിക്കേറ്റിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തിരുന്നു. സംഭവം സംബന്ധിച്ചു വ്യക്തമായ ദൃക്‌സാക്ഷിമൊഴിയും പോലീസിനു ലഭിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.