ബീജിംഗ്: സൈനിക സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ ശ്രീലങ്കയും ചൈനയും തമ്മില്‍ ധാരണയായി. ശ്രീലങ്കന്‍ നാവിക സേനയുടെ വൈസ് അഡ്മിറല്‍ ജയന്ത പെരേരയും ചൈനീസ് പ്രതിരോധ മന്ത്രി ചാങ് വാങ്വാനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനികസഹകരണം ശക്തമാക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിംഗ് ശ്രീലങ്ക സന്ദര്‍ശിച്ചിരുന്നു. അന്നു മുതല്‍ ഇരു രാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളിലുള്ള സഹകരണം ശക്തമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്.
ചൈന സന്ദര്‍ശിക്കുന്ന ജയന്താ പെരേര തന്റെ സന്ദര്‍ശനം രാജ്യങ്ങള്‍ തമ്മിലുള്ള സൈനിക സഹകരണത്തില്‍ നാഴിക കല്ലാകുമെന്നു പ്രതീക്ഷ പ്രകടിപ്പിച്ചു. മേഖലയില്‍ ഇരു രാജ്യങ്ങളും നേരിടുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുവാന്‍ ഇതു സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: