കാട്ടാന ആക്രമണം: ഒരാള്‍ക്ക് പരിക്ക്

Tuesday 9 June 2015 10:53 pm IST

മുണ്ടക്കയം: ശബരിമല വനാതിര്‍ത്തിയില്‍ കാട്ടു കൊമ്പനിറങ്ങി വ്യാപക കൃഷിനാശം വിതച്ചു. കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും രക്ഷപെടാനുളള ശ്രമത്തിനിടയില്‍ 42 കാരന് പരിക്ക്. കോരുത്തോട് പഞ്ചായത്തിലെ കൊമ്പുകുത്തിയിലാണ് കാട്ടാനയുടെ അക്രമത്തില്‍ വ്യാപകമായി കൃഷിനാശം സംഭവിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് നാലുമണിയോടെയാണ് കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചത്. കൃഷിനാശം വിലയിരുത്തുന്നതിനിടയില്‍ ആള്‍കൂട്ടത്തിനടുത്തേക്കു ഓടിയടുത്ത കൊമ്പന്റെ മുന്നില്‍ നിന്നും രക്ഷപെടുന്നതിനുളള ശ്രമത്തിനിടയില്‍ കാഞ്ഞിരത്തിന്‍ മുകളില്‍ ബാബു(42)നു നിസാര പരിക്കേറ്റു.നാട്ടുകാര്‍ നാലു വശത്തേക്കും ഓടി രക്ഷപെട്ടതിനാല്‍ വന്‍ ദുരുന്തമാണ് വഴിമാറിയത്. മഷികല്ലുങ്കല്‍,തങ്കപ്പന്റെ പുരയിടത്തിലിറങ്ങിയ കാട്ടാന ആയിരത്തില്‍ പരം മരച്ചീനിയാണ് നശിപ്പിച്ചത്. കേച്ചേരി,സുധാകരന്‍,തടത്തില്‍ രാഘവന്‍ എന്നിവരുടെ കൃഷി ഭൂമിയിലെ കപ്പ,വാഴ, കമുക്,തെങ്ങ് എന്നിവ പിഴുതെറിഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷമായി മേഖലയില്‍ കാട്ടാനയുടെ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.