ചാള്‍സ് അരന്ഗ്യൂയിസ് (മിഡ്ഫീല്‍ഡര്‍, ചിലി)
അന്താരാഷ്ട്ര ട്രോഫിക്കുവേണ്ടിയുള്ള കാത്തിരിപ്പിന് സ്വന്തം മണ്ണില്‍ വിരാമമിടാന്‍ കൊതിക്കുന്ന ചിലി നിരയിലെ നിര്‍ണായക താരം. ടീമിന്റെ ഊര്‍ജ്ജസ്വലമായ ശൈലിക്ക് ഏറെ അനുയോജ്യന്‍.
നന്നായി പാസ് ചെയ്യുന്ന അരന്ഗ്യൂയിസിന് പൊസഷന്‍ ടീം നിയന്ത്രിക്കുമ്പോള്‍ സ്ട്രൈക്കറുടെ വേഷത്തിലേക്കു അതിവേഗം മാറാനും ശേഷിയുണ്ട്.
മില്ലര്‍ ബൊളാനോസ് (സ്ട്രൈക്കര്‍, ഇക്വഡോര്‍)
അതിവേഗവും കൈമോശംവരാത്ത ഉത്സാഹവും സവിശേഷത.
ഇക്വഡോര്‍ ആഭ്യന്തര ലീഗില്‍ ബൊളാനോസ് മികച്ച ഫോമില്‍.എമെല്സിനുവേണ്ടി 29 മത്സരങ്ങളില്‍ നിന്ന് 56 ഗോളുകള്‍ ഈ 25കാരന് അടിച്ചുകൂട്ടിക്കഴിഞ്ഞു.താളംകാത്താല് ഇക്വഡോറിന് ഏറെ ഗുണം ചെയ്യും.
ജോര്‍ജിയന്‍ അരാസ്കെയ്റ്റ(മിഡ്ഫീല്‍ഡര്‍, ഉറുഗ്വെ)
സൂപ്പര്‍ താരങ്ങളായ ലൂയിസ് സുവാരസിന്റെയും ഡീഗോ ഫോര്ലാന്റെയും പിന്‍ഗാമിയായി ഈ 21കാരന് വിലയിരുത്തപ്പെടുന്നു. പാസിങ്, ഡ്രിബ്ളിങ് പാടവങ്ങളില്‍ ആരെയും ഒപ്പംപിടിക്കും. 2013ലെ അണ്ടര്‍ 20 ലോകകപ്പില്‍ ഉറുഗ്വെയുടെ ഫൈനല്‍ പ്രവേശത്തില്‍ സുപ്രധാന പങ്കുവഹിച്ചു.
ജാവിയര്‍ ഗോമസ് ( മിഡ്ഫീല്‍ഡര്‍, മെക്സിക്കോ)
അടുത്തിടെ നടന്ന സൗഹൃദ മത്സരങ്ങളില്‍ മിന്നും പ്രകടനം. മിഡ്ഫീല്‍ഡില്‍ നിപുണത കാട്ടുന്ന ഗോമസ് പ്രതിരോധത്തിലും അക്ഷീണം യത്നിക്കും. പന്തു കാത്തുസൂക്ഷിക്കാന്‍ കേമന്‍.
യൂറോപ്പിലെ ക്ലബ്ബുകള്‍ എപ്പോഴും നിരീക്ഷിക്കുന്ന താരം മെക്സിക്കോയുടെ തുറുപ്പുചീട്ടായി മാറിയാല്‍ അതിശയമില്ല.
ഓസ്കര് റൊമേറൊ (മിഡ്ഫീല്‍ഡര്‍, പരാഗ്വെ)
ടീമിന് ഗോള്‍ അനിവാര്യമായ നിമിഷങ്ങളില്‍ സ്കോര്‍ ചെയ്യാനുള്ള പാടവം. ഇടംകാല്ഷോട്ടുകള് അപകടകരം. കൃത്യമായ പൊസിഷനിങ്ങിലൂടെ മിഡ്ഫീല്‍ഡും മുന്നേറ്റനിരയും തമ്മിലെ ബന്ധം മുറിയാതെ കാക്കാന്‍ മിടുക്കന്. പ്രതിരോധപ്പൂട്ടുപൊളിക്കാന് പാകത്തിലെ സ്പര്ശങ്ങളും കൈമുതല്‍.
പ്രാഥമിക റൗണ്ട് ഷെഡ്യൂള്‍
(തീയതി, മത്സരം, സമയം എന്നിവ ക്രമത്തില്‍)
12-6-2015: ചിലി- ഇക്വഡോര്‍, രാവിലെ 5.00
13-6-2015: മെക്സിക്കോ- ബൊളീവിയ, രാവിലെ 5.00
14: ഉറുഗൈ്വ- ജമൈക്ക, പുലര്‍ച്ചെ 12.30
അര്‍ജന്റീന- പരാഗ്വെ, പുലര്‍ച്ചെ 3.00
15: കൊളംബിയ- വെനസ്വേല, പുലര്‍ച്ചെ 12.30
ബ്രസീല്‍- പെറു, പുലര്‍ച്ചെ 3.00
16: ഇക്വഡോര്‍ -ബൊളീവിയ, പുലര്‍ച്ചെ 2.30
ചിലി- മെക്സിക്കോ, രാവിലെ 5.00
17: പരാഗ്വെ- ജമൈക്ക, പുലര്‍ച്ചെ 2.30
അര്‍ജന്റീന- ഉറുഗ്വെ, രാവിലെ 5.00
18: ബ്രസീല്‍- കൊളംബിയ, രാവിലെ 5.30
19: പെറു- വെനസ്വേല, രാവിലെ 5.00
20: മെക്സിക്കോ- ഇക്വഡോര്‍, പുലര്‍ച്ചെ 2.30
ചിലി- ബൊളീവിയ, രാവിലെ 5.00
21; ഉറുഗ്വെ- പരാഗ്വെ, പുലര്‍ച്ചെ 12.30
അര്‍ജന്റീന- ജമൈക്ക, പുലര്‍ച്ചെ 3.00
22: കൊളംബിയ- പെറു, പുലര്‍ച്ചെ 12.30
ബ്രസീല്‍- വെനസ്വേല, പുലര്‍ച്ചെ 2.30
പ്രതികരിക്കാൻ ഇവിടെ എഴുതുക: