തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ ബാബുവിനെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് വിജിലന്‍സ് . ഇതുസംബന്ധിച്ച ദ്രുതപരിശോധന റിപ്പോര്‍ട്ട് വിജിലന്‍സ് എസ്.പി കെ.എം ആന്റണി വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി.
ദ്രുതപരിശോധനയില്‍ തെളിവുകള്‍ കണ്ടത്തൊനായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബാര്‍ ഉടമകളില്‍ നിന്ന് കെ.ബാബു 10 കോടി രൂപ കോഴ വാങ്ങിയെന്നാണായിരുന്നു ആരോപണം. എന്നാല്‍ ബാര്‍ ഉടമകള്‍ നല്കിയ മൊഴികളില്‍ നിന്ന് ഇതിനെ സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ബിജുരമേശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: