തിരുവനന്തപുരം: അരുവിക്കര നിയമസഭാമണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ഒ.രാജഗോപാല്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. രാവിലെ 11 മണിയോടെ ബിജെപി പ്രവര്‍ത്തകരോടൊപ്പം കളക്ടറേറ്റിലെത്തിയാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്.
ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്, മുതിര്‍ന്ന നേതാവ് പി.കെ.കൃഷ്ണദാസ് തുടങ്ങിയവര്‍ രാജഗോപാലിനൊപ്പം ഉണ്ടായിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ്.ശബരിനാഥന് ഉച്ചയ്ക്ക് മൂന്നു മണിക്ക് പത്രിക സമര്‍പ്പിക്കും. ഇടതു മുന്നണി സ്ഥാനാര്‍ഥി എം. വിജയകുമാര്‍ എട്ടാം തീയതി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.
ചൊവ്വാഴ്ച വരെ ഏഴു പേര് പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: