ന്യൂദല്‍ഹി: ‘അശോഭ’ ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറന്‍ തീരത്തേയ്ക്ക് നീങ്ങുകയും കൂടുതല്‍ ശക്തിപ്പെടുകയും ചെയ്യുന്നതോടെ വിവിധ സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത.കര്‍ണാടക, കൊങ്കണ്‍, ഗോവ, തെക്കന്‍ ഗുജറാത്ത് എന്നിവിടങ്ങളിലാണ് മഴയ്ക്ക് സാധ്യത.
ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 70 മുതല്‍ 120 കിലോമീറ്റര്‍ വേഗതയിലാകും കര്‍ണാടക, ഗോവ, മഹാരാഷ്ട്ര തീരപ്രദേശങ്ങളില്‍ കാറ്റ് വീശുക.
ഇവിടങ്ങളില്‍ കടല്‍ ക്ഷോഭമുണ്ടാകാനിടയുള്ളതിനാല് മീന്‍പിടുത്തക്കാര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: