കൊച്ചി: കൊച്ചി ഇടപ്പള്ളിയില്‍ ആനക്കൊമ്പുമായി രണ്ടു പേര് പിടിയില്‍. തമിഴ്നാട് സ്വദേശി എന്‍. ശിവകുമാര്‍, ആലപ്പുഴ സ്വദേശി വിഷ്ണുദാസ് എന്നിവരാണു പിടിയിലായത്.
വനംവകുപ്പിന്റെ ഫ്ളൈയിംഗ് സ്ക്വാഡാണ് ഇവരെ പിടികൂടിയത്. 30 സെന്റീമീറ്റര്‍ നീളമുള്ള രണ്ട് ആനക്കൊമ്പുകളാണു പ്രതികളില്‍നിന്നു പിടിച്ചെടുത്തത്. അട്ടപ്പാടിയില്‍ നിന്നാണ് ആനക്കൊമ്പ് കൊണ്ടുവന്നതെന്നു പ്രതികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരോടു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: