ഒരു ബാന്‍ഡ്-എയ്ഡ് കൊണ്ട് ഒരു വെള്ളപ്പൊക്കത്തെ തടഞ്ഞു നിര്‍ത്താനാണ് നിങ്ങളാഗ്രഹിക്കുന്നതെങ്കില്‍, അത് നിങ്ങളുടെ കാര്യം. അതിന് പിടിച്ചു നിര്‍ത്താനാവില്ല എന്ന് കുറച്ചു സമയം കഴിയുമ്പോള്‍ നിങ്ങള്‍ക്കു മനസ്സിലാകും. ശരി, നിങ്ങള്‍ക്ക് പരിശീലിച്ചുകൊണ്ടേയിരിക്കാം. നേരത്തെതന്നെ നിങ്ങളെ അവരത് പഠിപ്പിച്ചിട്ടുണ്ട്. അവര്‍ നിങ്ങളെ ദയാവായ്പ് പഠിപ്പിച്ചു. എല്ലാവരോടും ദയവുള്ളരായി തുടര്‍ന്ന് അവസാനം അടുത്തുവരുന്നയാളിനെ കൊന്നുകളയുവാനാഗ്രഹിക്കുന്നതരത്തില് നിങ്ങള്‍ മോഹഭംഗമുള്ളവരായി.
സ്നേഹമെന്താണെന്നറിയാത്തതുകൊണ്ടാണ് അവര്‍ ദയാവായ്പിനെക്കുറിച്ച് സംസാരിക്കുന്നത്. ആനന്ദമുള്ളവരും, സ്നേഹമുള്ളവരുമായി വര്‍ത്തിക്കുന്നതെങ്ങനെയെന്ന് അറിയാന്‍ പാടില്ലാത്തതുകൊണ്ടാണ് ദയാവായ്പിനെക്കുറിച്ച് അവര്‍ സംസാരിക്കുകമാത്രം ചെയ്യുന്നത്. ഒരാള്‍ക്ക് മറ്റൊരാളിന്റെ ദയാവായ്പ് ആവശ്യമില്ലാത്ത ഒരു ലോകം കാണുവാനാണ് എനിക്കാഗ്രഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: