മുംബൈ: ബോളിവുഡ് സൂപ്പര്‍ താരവും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീം കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ഉടമയുമായ ഷാരൂഖ് ഖാന് കരീബിയന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലും ടീം. ട്രിനിഡാഡ് ആന്റ് ടുബാഗോയെയാണ് ഷാരൂഖിന്റെ റെഡ് ചില്ലീസ് എന്റര്ടെയ്ന്മെന്റ് സ്വന്തമാക്കിയത്.
ഡ്വെയ്ന്‍ ബ്രാവോ, ജാക് കാലിസ്, ഡാരന്‍ ബ്രാവോ, ജൊഹാന്‍ ബോത്ത, കമ്രാന്‍ അക്മല്‍, കെവിന് കൂപ്പര്‍ തുടങ്ങിയ പ്രമുഖര്‍ ടീമിന്റെ ഭാഗം. ബോളിവുഡ് താരം ജൂഹി ചാവ്ലയും ഭര്‍ത്താവ് ജയ് മേത്തയും റെഡ് ചില്ലീസിന്റെ ഭാഗം.
ഹോളിവുഡ് താരങ്ങള്‍ മാര്‍ക് വാല്ബെര്ഗിനും, ജെറാര്‍ഡ് ബട്ലര്ക്കും ലീഗില്‍ ടീമുകളുണ്ട്. വാല്‍ബെര്‍ഗ് നിലവിലെ ജേതാക്കള്‍ ബാര്‍ബഡോസ് ട്രൈഡന്റിനെയാണ് സ്വന്തമാക്കിയിട്ടുള്ളത്. ടീം നായകന് കീറോണ്‍ പൊള്ളാര്‍ഡ്. ക്രിസ് ഗെയ്ല് നായകനായ ജമൈക്ക തല്ലവായുടെ ഉടമയാണ് ബട്ലര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: