ബാഴ്സലോണ: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഉള്‍പ്പെട്ട ബാഴ്സലോണയുടെ അര്‍ജന്റീനന്‍ ഫുട്ബോള്‍താരം ലയണല്‍ മെസ്സിയുടെ ഹര്‍ജി സ്പാനിഷ് കോടതി തള്ളി. മെസ്സി വിചാരണ നേരിടണമെന്നും കോടതി ഉത്തരവ്.
സാമ്പത്തിക കാര്യങ്ങള്‍ മെസ്സിക്ക് അറിയില്ലായിരുന്നുവെന്നും പിതാവാണ് താരത്തിന്റെ സാമ്പത്തിക കാര്യങ്ങളെല്ലാം നോക്കിയിരുന്നതെന്ന വാദം നേരത്തെ തന്നെ കോടതി തള്ളിയിരുന്നു.
മെസിക്കും പിതാവിനുമെതിരെ 40 ലക്ഷം യൂറോയുടെ നികുതിവെട്ടിപ്പ് ആരോപിച്ചാണ് സ്പെയിനിലെ നികുതിവകുപ്പ് അധികൃതര്‍ രംഗത്തെത്തിയത്. എന്നാല്‍ അറിഞ്ഞുകൊണ്ട് വെട്ടിപ്പു നടത്തിയിട്ടില്ലെന്നും നിരപരാധിയാണെന്നുമാണ് മെസിയുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: