സാര്‍ക് രാജ്യങ്ങള്‍ക്കിടയിലെ റോഡ് ഗതാഗതത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Wednesday 10 June 2015 10:18 pm IST

ന്യൂദല്‍ഹി: സാര്‍ക് രാഷ്ട്രങ്ങള്‍ക്കിടയില്‍ റോഡ് ഗതാഗതത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ബംഗ്ലാദേശ്, ഭൂട്ടാന്‍, ഇന്ത്യ, നേപ്പാള്‍ (ബിബിഐഎന്‍) എന്നീ രാജ്യങ്ങളിലേക്കുള്ള ബസ് സര്‍വ്വീസ് ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിര്‍ത്തി വഴിയുള്ള റോഡ് ഗതാഗതവുമായി ബന്ധപ്പെട്ട് ബിബിഐഎന്‍ രാജ്യങ്ങള്‍ തമ്മില്‍ കരാറില്‍ ഏര്‍പ്പെട്ടശേഷം വാഹന ഗതാഗതം അരംഭിക്കും. ഭൂട്ടാന്‍, ബംഗ്ലാദേശ്,നേപ്പാള്‍ എന്നീ രാജ്യങ്ങളുമായുള്ള വാഹന ഗതാഗത കരാറില്‍ ജൂണ്‍ 15ന് ഒപ്പുവെയ്ക്കും. ഇതുമായി ബന്ധപ്പെട്ട് നിതിന്‍ ഗഡ്കരി ജൂണ്‍ 14ന് ബിബിഐഎന്‍ രാജ്യങ്ങളിലേക്ക് യാത്രതിരിക്കും. വാഹന ഗതാഗത കരാറില്‍ ഏര്‍പ്പെടുന്നതോടെ സ്വകാര്യ വാഹനങ്ങള്‍, കാര്‍ഗോ തുടങ്ങിയവയ്ക്കും ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്നതാണ്. രാജ്യങ്ങള്‍ തമ്മിലുള്ള വാണിജ്യ- നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് റോഡ് ഗതാഗത ബന്ധം സ്ഥാപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയില്‍വെച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ സാര്‍ക് രാജ്യങ്ങളിലെ ഉന്നതതല പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിനുശേഷമാണ്  കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം തേടിയത്. 2014 നവംബറില്‍നും വാഹന ഗതാഗത ബന്ധം സ്ഥാപിക്കുന്നതിന് നേപ്പാളില്‍ നടന്ന സാര്‍ക്ക് സമ്മേളനത്തില്‍ നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു. എന്നാല്‍ ഉടമ്പടിയില്‍ പാക്കിസ്ഥാന്‍ ഒപ്പുവെയ്ക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് പ്രാബല്യത്തിലായില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.