കൊച്ചി: ഭാരതം സ്വന്തമായി രൂപകല്‍പ്പന ചെയ്ത ആദ്യ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് ഇന്നലെ വീണ്ടും നീറ്റിലിറക്കി. രണ്ടാംഘട്ട നിര്‍മാണം പൂര്‍ത്തീകരിച്ചതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിലാണ് രാജ്യത്തിന്റെ അഭിമാനമായ വിക്രാന്ത് ഇന്നലെ നീറ്റിലിറക്കിയത്.
2005 ല്‍ നിര്‍മാണം ആരംഭിച്ച വിക്രാന്തിന്റെ ആദ്യ നീറ്റിലിറക്കല്‍ 2013 ആഗസ്റ്റിലായിരുന്നു. 260 മീറ്റര്‍ നീളമുള്ള കപ്പലിന് 40000 ടണ്ണാണ് ഭാരം.
2018 ലെ നിര്‍മാണം പൂര്‍ത്തിയാക്കി കപ്പല്‍ സേനയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിക്രാന്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ സ്വന്തമായി വിമാനവാഹിനി കപ്പല്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മിക്കുന്ന അഞ്ചാമത്തെ രാജ്യമായി ഭാരതം മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: