കൊച്ചി: കൈവെട്ടു കേസിലെ പ്രതികള്‍ക്ക് അപ്പീല്‍ കാലയളവില്‍ ജാമ്യം നല്‍കരുതെന്ന് എന്‍ഐഎ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. കേസിലെ വിചാരണക്കോടതി വിധി റദ്ദാക്കി പ്രതികള്‍ക്ക് കൂടുതല്‍ ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് എന്‍ഐഎ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
കേസില്‍ യുഎപിഎ നിയമം ചുമത്തിയെങ്കിലും 18 പ്രതികളെ വിചാരണ കോടതി വെറുതെ വിട്ടു. ഇവര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് വ്യക്തമായ തെളിവുണ്ടായിരുന്നിട്ടും കോടതി ഇവ പരിഗണിച്ചില്ല. അതിനാല്‍ എല്ലാ പ്രതികള്‍ക്കും ശിക്ഷ നല്‍കണമെന്നാണ് എന്‍ഐഎ ആവശ്യപ്പെട്ടിരിക്കുന്നത്.
കേസിലെ പല പ്രതികളും വിദേശത്താണ്. ഇവര്‍ക്കായി ഇന്റര്‍പോള്‍ വഴി റെഡ് കോര്‍ണര്‍ നോട്ടീസ് പുറുപ്പെടുവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: