ഹരിപ്പാട്: അഖില കേരള ജ്യോതിശാസ്ത്ര മണ്ഡലത്തിന്റെ സംസ്ഥാനതല മുഹൂര്‍ത്ത ജ്ഞാനയജ്ഞം ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെ ഹരിപ്പാട് മുട്ടം ശ്രീരാമകൃഷ്ണാശ്രമത്തില്‍ നടക്കും.
പഞ്ചാംഗ ഗണിത പരമാചാര്യനും ജ്യോതിശാസ്ത്ര മണ്ഡലം സംസ്ഥാന പ്രസിഡന്റുമായ ഡോ. കെ. ബാലകൃഷ്ണവാര്യര്‍ മുഹൂര്‍ത്ത ശാസ്ത്രത്തിന്റെ നൂതനവും അതി സൂക്ഷ്മവുമായ വിഷയങ്ങള്‍ യജ്ഞവേദിയില്‍ വിശദീകരിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സി. രാമചന്ദ്രന്, ജില്ലാ വൈസ് പ്രസിഡന്റ് പ്രൊഫ. കെ. ശിവശങ്കരപ്പിള്ള, കോട്ടയ്ക്കല്‍ സേതുമാധവ വാര്യര്‍, എ.ബി. ശിവന്, ഡോ. എസ്.കെ. കൃഷ്ണന് നായര്‍, എന്‍. പീതാംബരന് മാസ്റ്റര്‍, പ്രൊഫ. കെ.എസ്. കൃഷ്ണന് നായര്‍, ഷിബു നാരായണന്, പ്രമീളാ ഗോപന്, ശാന്തി സഞ്ജീവ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
ഉച്ചയ്ക്ക് 2.30ന് നടക്കുന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ. ശശികുമാര്‍ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ചേര്‍ന്ന് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്രേയസ് എസ്. നമ്പൂതിരി, സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി ശ്രീകുമാര്‍ പെരിനാട്, വൈസ് പ്രസിഡന്റ് ഡോ. ഉദയകുമാര്‍, ജോയിന്റ് സെക്രട്ടറി എസ്. നാരായണന്, ട്രഷറര്‍ സി. വിശ്വംഭരനാചാരി തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തും.
ജ്യോതിശാസ്ത്ര രംഗത്തെ പ്രമുഖ വ്യക്തികളായ ഡോ. എസ്.കെ. കൃഷ്ണന് നായര്‍ തിരുവനന്തപുരം, എന്‍.ആര്. ബലരാമന്, കെ.കെ. മണിയന് ജ്യോത്സ്യര് ആലപ്പുഴ എന്നിവരെ ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: