ഫതുള്ള: കനത്ത മഴയെത്തുടര്‍ന്ന് ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റിന്റെ രണ്ടാം ദിവസത്തെ കളി ഉപേക്ഷിച്ചു. ഒരു പന്തുപോലും എറിയാതെയാണ് രണ്ടാം ദിനം കളി ഉപേക്ഷിച്ചത്. ആദ്യ ദിവസവും ഏറെനേരം കളി മഴമൂലം ഉപേക്ഷിച്ചിരുന്നു. ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഇന്ത്യ വിക്കറ്റ്നഷ്ടപ്പെടാതെ 239 റണ്‍സ് എന്ന ശക്തമായ നിലയിലാണ്. 159 റണ്‍സുമായി ശിഖര്‍ ധവാനും 89 റണ്‍സുമായി മുരളി വിജയുമാണ് ക്രീസില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: