മുംബൈ: മാഗി നൂഡില്‍സിന്റെ നിരോധനത്തിനെതിരേ നെസ്ലെ സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. വില്‍പ്പന നിരോധനത്തിന് ഇടക്കാല സ്റ്റേ വേണമെന്ന നെസ്ലെയുടെ ആവശ്യമാണ് കോടതി തള്ളിയത്. നിരോധനത്തിന്റെ വിശദാംശങ്ങള്‍ നല്കാന് എഫ്എസ്എസ്എഐയോടു കോടതി ഉത്തരവിട്ടു.
നിലവില്‍ നിരോധനം സ്റ്റേ ചെയ്യേണ്ട സാഹചര്യമില്ലെന്നു നിരീക്ഷിച്ച കോടതി രണ്ടാഴ്ചയ്ക്കകം കേസില്‍ വിശദമായ വാദം കേള്‍ക്കുമെന്നും നിരീക്ഷിച്ചു. മാഗി നൂഡില്‍സില്‍ അളവില്‍ കവിഞ്ഞ ഈയത്തിന്റെ അംശം കണ്ടെത്തിയതിനെത്തുടര്‍ന്നു രാജ്യത്തു നിരോധനമേര്‍പ്പെടുത്തിയിരുന്നു.
മാഗി സുരക്ഷിതമായ ഭക്ഷ്യവസ്തുവാണെന്ന് നെസ്ലെ ഹൈക്കോടതിയെ അറിയിച്ചത്. ഉപഭോക്താക്കള്‍ക്കിടയിലെ വിശ്വസ്ഥതയ്ക്ക് ക്ഷതമേറ്റതായി തങ്ങള്‍ക്ക് തോന്നിയതിനാലാണ് സ്വയം തങ്ങള്‍ വിപണിയില്‍ നിന്നും ന്യൂഡില്‍സ് പിന്‍വലിച്ചതെന്ന് നെസ്ലെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: