ടോങ്ക്: ഓടിക്കൊണ്ടിരുന്ന ബസിന് മുകളിലേക്ക് വൈദ്യുതി കമ്പി പൊട്ടി വീണ് 25 പേര് മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
രാജാസ്ഥാനിലെ ടോങ്ക് ജില്ലയിലെ പച്ചേവാര്‍ മേഖലയിലാണ് സംഭവം. വിവാഹപാര്‍ട്ടി സഞ്ചരിച്ചിരുന്ന ബസാണ് അപടത്തില്പ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.
പോലീസും ജില്ലാ അധികൃതരും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. രാജസ്ഥാന് മുഖ്യമന്ത്രി വസുന്ദര രാജെ ട്വിറ്ററില്‍ സംഭവത്തിലെ തന്റെ ദു:ഖം രേഖപ്പെടുത്തി.
ദുരന്ത ബാധിതര്‍ക്ക് എല്ലാ വിധ സഹായങ്ങളും ഉടനടി ഉറപ്പു വരുത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: