തിരുവനന്തപുരം: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്ക് അനുകൂലമാകുന്ന തരത്തില്‍ കോടതിയില്‍ മൊഴി നല്കിയ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെ അസി. ഫോറന്‍സിക് സര്ജന് ഡോ.ഉന്മേഷിനെതിരെ ഉടന്‍ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്. പ്രതിക്ക് അനൂകൂലമായ രീതിയില്‍ ഒരു ഡോക്ടര്‍ മൊഴി നല്‍കിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നും തന്റെ തൊഴിലിന്റെ ധാര്‍മ്മിക മൂല്യതയ്ക്ക് നിരക്കുന്ന രീതിയിലല്ല ഉന്മേഷ് പ്രവര്‍ത്തിച്ചതെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: