കുട്ടികള്‍ക്കായി മെല്‍ബണില്‍ 'വൃന്ദാവനം'

Friday 12 June 2015 9:16 pm IST

കോട്ടയം: ആസ്‌ട്രേലിയയിലെ മെല്‍ബണിലും വൃന്ദാവനം ഒരുങ്ങുന്നു. കേരള ഹിന്ദു സൊസൈറ്റി മെല്‍ബണിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായുള്ള കളരിയാണ് വൃന്ദാവനം. ശ്രീകൃഷ്ണ ഭഗവാന്റെ സന്ദേശത്തിലൂന്നി ജീവിത വിജയം നേടുവാനും കുട്ടികളില്‍ സാമൂഹ്യ, ധാര്‍മ്മിക മൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുമുള്ള വേദിയായിട്ടാണ് വൃന്ദാവനത്തെ സംഘാടകര്‍ രൂപകല്‍പന ചെയ്തിട്ടുള്ളത്. യോഗാ, ധ്യാനം എന്നിവ അഭ്യസിപ്പിക്കുന്നതോടൊപ്പം ഭഗവത്ഗീത, നാരായണീയം, പുരാണശ്ലോകങ്ങള്‍, പുരാണകഥകള്‍, കീര്‍ത്തനങ്ങള്‍ എന്നിവയും പഠിപ്പിക്കുന്നു. മാതൃഭാഷാ പഠനവും വൃന്ദാവനത്തിലെ പാഠ്യപദ്ധതിയില്‍ പെടുന്നു. ഇതിനു പുറമേ വാദ്യോപകരണങ്ങള്‍, നൃത്തം, സംഗീതം എന്നിവയ്ക്ക് പ്രോത്സാഹനവും നല്‍കുന്നു. ഹൈന്ദവ ആഘോഷങ്ങള്‍ ആചാര്യന്മാരുടെ ജന്മദിനങ്ങള്‍ എന്നിവയും വൃന്ദാവനത്തില്‍ കൊണ്ടാടുന്നു. മാസത്തില്‍ ഒരു ഞായറാഴ്ചയാണ് വൃന്ദാവനം കളരി ഇപ്പോള്‍ നടക്കുന്നത്. കാലാവസ്ഥാ വ്യതിയാനം അനുസരിച്ച് വസന്തകാലത്തും വേനലിലും കൂടുതല്‍ കളരികള്‍ നടത്താനും പദ്ധതിയുണ്ട്. കുട്ടിക്കാലത്ത് നാട്ടിലെ മതപാഠശാലകളിലും ബാലഗോകുലങ്ങളിലും പരിശീലനം ലഭിച്ചവരാണ് വൃന്ദാവന്‍ കളരിയില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.