എല്ലാ തെളിവുകളും മാണിക്കും ബാബുനും എതിരായിട്ടും കുറ്റപത്രം ഇല്ല. ആഭ്യന്തര മന്ത്രിയുടെ കളി നന്നായിട്ടുണ്ട്. ബാബു നല്ലവനാണെന്ന് നേരത്തെ വിധിയെഴുതിച്ചതാണ്. ഇപ്പോള്‍ മാണിയേയും. കേവലം ഒരു കസേരക്ക് വേണ്ടിയാണോ മാണിയെ പിന്താങ്ങുന്നത്. ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും മന്ത്രിപദത്തിലെത്തിച്ച പൊതുജനത്തിന്റെ മുഖത്താ നിങ്ങള്‍ തിരിച്ചടിച്ചത്. മാണിയെ വെള്ളപൂശാനുള്ള സര്‍ക്കാരിന്റെ ഈ നീക്കം സീകരിക്കാന്‍ എല്ലാ വോട്ടര്‍മാരും കഴുതകളാണന്നു ധരിക്കരുത്. പൊതുജനം നിങ്ങളുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുന്ന കാലം വിദൂരമല്ല.
റഷീദ് പുരത്തൂര്‍
കെ.എം. മാണി മന്ത്രിസഭയില്‍ തുടരേണ്ടത് ഉമ്മന്‍ ചാണ്ടിയുടെ നിലനില്‍പ്പിന്റെ പ്രശ്നമാണ്. മാണിയെ തള്ളി കോണ്‍ഗ്രസിന് ഒരടി മുന്നോട്ട് പോകാന്‍ കഴിയില്ല. അപ്പോള്‍പിന്നെ മാണിയാണേലും ചാണ്ടിയാണേലും എന്ത് കൊള്ളരുതായ്മ കാണിച്ചാലും സഹിക്കാനേ കഴിയൂ. പക്ഷെ ഒരുകാര്യം ചാണ്ടി മറന്നുപോകുന്നുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നമ്മള് കണ്ട ജനാധിപത്യം.
അബ്ദുള്‍ സത്താര്‍
അഴിമതിക്കാരും അവരെ സഹായിക്കാന്‍ കുറെ ഉദ്യോഗസ്ഥരായ അഴിമതിക്കാരുമുള്ള നാടാണ് നമ്മുടേത്. പദവിയിലൂടെ ജനങ്ങളുടെ അധ്വാനത്തെ കൊള്ളയടിക്കുകയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ലക്ഷ്യം. ഇതുവെച്ചു നോക്കുമ്പോള്‍ പണ്ട് ബ്രിട്ടിഷുകാര്‍ ചെയ്തത് ചെറുതാണ്. ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍ സാമ്പത്തികമായും പാരിസ്ഥിതികമായും ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. ഇന്ന് ഈ കൊള്ളയടിക്കുന്ന വീരന്മാര്ക്ക് നാടിന്റെ നാളത്തെ അവസ്ഥയെ പ്പറ്റി ഒരു ദീര്‍ഘവീക്ഷണവും ഇല്ല. ഭാര്യ, മക്കള്‍ എന്നിവര്‍ക്ക് ആഢംബരജീവിതം ഒരുക്കാനുള്ളതാണ് ഇവരുടെ ജനസേവനം. നാളത്തെ തലമുറക്കായി നീതിന്യായ വ്യവസ്ഥകള്‍ എത്രയും വേഗം ഉണര്‍ന്നു പ്രവര്‍ത്തിക്കണം.
സുനില്‍ ജോര്‍ജ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: