ലുധിയാന: പഞ്ചാബില്‍ ഗ്യാസ് ടാങ്കറില്‍നിന്നും ചോര്‍ന്ന അമോണിയ വാതകം ശ്വസിച്ച് ആറ് പേര് മരിച്ചു. 100ലേറെ പേര്‍ക്ക് ശ്വാസതടസ്സമുണ്ടായി. അവശനിലയിലായ ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്.
ലുധിയാനയില്‍നിന്ന് 25 കിലോമീറ്റര്‍ അകലെ ദോരാ ബൈ പാസ് റോഡിലെ ഫ്ലൈഓവറിന് അടുത്ത് ശനിയാഴ്ച പുലര്‍ച്ചെയാണ് ഗ്യാസ് ടാങ്കര്‍ അപകടത്തില്‍ പെട്ടത്. തുടര്‍ന്ന് അമോണിയ വാതകം സമീപത്തെങ്ങും ചോര്‍ന്നു.
ലുധിയാനയില്‍നിന്ന് ഗുജറാത്തിലേക്ക് അമോണിയാ വാതകവുമായി പോവുകയായിരുന്ന ടാങ്കറാണ് അപകടത്തില്‍ പെട്ടത്. ഫ്ലൈഓവറിന് കീഴെയുള്ള റോഡില്‍ വച്ച് ടാങ്കര്‍ മേല്‍പ്പാലത്തില്‍ കുടുങ്ങുകയായിരുന്നു. ഡ്രൈവര്‍ വാഹനം മുന്നോട്ട് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ടാങ്കര്‍ ഫ്ലൈഓവറില്‍ ഇടിക്കുകയും അമോണിയ വാതകം ചോരുകയുമായിരുന്നു.
വാതകചോര്‍ച്ച ഉണ്ടായതറിഞ്ഞ് ദേശീയ ദുരന്തനിവരാണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. സമീപത്തെ സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: