ന്യൂദല്‍ഹി: ദല്‍ഹി-ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനത്തിലെ ഉച്ചഭക്ഷണത്തില്‍ ചത്ത പല്ലി. വ്യാഴാഴ്ച വിമാനം പുറപ്പെട്ടയുടന്‍ നല്കിയ പ്രത്യേക ഉച്ചഭക്ഷണത്തോടൊപ്പം ലഭിച്ച ബണ്ണിലാണ് പല്ലിയെ കണ്ടെത്തിയത്. ഒരു യാത്രക്കാരന് ലഭിച്ച ഭക്ഷണത്തിലായിരുന്നു ഇത്. തുടര്‍ന്ന് മറ്റുള്ളവരും ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചു.
യാത്രക്കാരന് വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന് പരാതി നല്കി. ഇത് ഗുരുതരമായ പ്രശ്നമാണ്. മന്ത്രി പ്രതികരിച്ചു. ഇതേപ്പറ്റി എയര്‍ ഇന്ത്യ പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: