കോട്ടയം: ഒന്‍പത് ബാറുകള്‍ പൂട്ടിയതിലൂടെ ദിവസം ലക്ഷങ്ങള്‍ നഷ്ടംവന്നയാളുടെ ബാലിശമായ ആരോപണമാണ് ബാര്‍ കോഴയെന്ന് മന്ത്രി കെ.ബാബു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബാബു.
ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ തിരുവനന്തപുരത്തെ ഒരു സിപിഎം എംഎല്‍എയുടെ വീട്ടിലാണ് ഗൂഢാലോചന നടന്നതെന്ന ആരോപണം ബാബു ആവര്‍ത്തിച്ചു.
ഈ ഗൂഢാലോചനയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ടോയെന്ന ചോദ്യത്തിന് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: