തൃശൂര്‍: കെഎസ്ആര്‍ടിസി ബസ് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി രണ്ടു പേര് മരിച്ചു. ഞായറാഴ്ച രാവിലെ തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലാണ് സംഭവം.
.തൃശൂരില്‍ നിന്ന് പാലക്കാട്ടേക്ക് സര്‍വീസ് നടത്തേണ്ട കെഎസ്ആര്‍ടിസി എസി ലോ ഫ്ലോര്‍ ബസാണ് അപകടമുണ്ടാക്കിയത്.നിയന്ത്രണം നഷ്ടപ്പെട്ട വോള്‍വോ ബസ് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞു കയറുകയായിരുന്നു
സര്‍വീസിന് തയാറെടുക്കുന്നതിനിടെ ബസ് കാത്തുനില്ക്കുന്നവര്ക്കിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു.
രണ്ട് പുരുഷന്മാരാണ് അപകടത്തില്‍ മരിച്ചത്.ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: