സോള്‍: ദക്ഷിണകൊറിയയില്‍ ‘മെര്‍സ്’ രോഗം പടരുന്നു. രാജ്യത്ത് ഇതുവരെ രോഗം ബാധിച്ച് 14പേര് മരിച്ചു. 145 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗം പടരാനുള്ള സാധ്യത മുന്നില്‍ക്കണ്ട് 209 സ്കൂളുകള്‍ താത്കാലികമായി അടച്ചു. മെര്സിന് ഇതുവരെ പ്രതിരോധ വാക്സിനുകള്‍ കണ്ടെത്താത്തതാണ് ആരോഗ്യപ്രവര്‍ത്തകരെ വലയ്ക്കുന്നത്. 2012 മുതല്‍ 24 രാജ്യങ്ങളിലായി 1160 പേര് മെര്‍സ് രോഗാണുവാഹകരായി ഉണ്ടെന്ന് ലോകാരോഗ്യസംഘടന പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: