കടുത്തുരുത്തി: സെന്റ് മൈക്കിള്‍സ് സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥി നെടുനിലത്തില്‍ അശോകന്റെ മകന് സനുവാണ് മുടി കാന്‍സര്‍ രോഗികള്‍ക്കായി ദാനം ചെയ്ത് മാതൃകയായത്. മാസങ്ങള്‍ക്കുമുമ്പ് പത്രങ്ങളില്‍ മുടിനല്കിയ വാര്‍ത്തയില്‍ നിന്നാണ് മുടി നല്കാന് പ്രചോദനമായത്.
വിജയപുരം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുമായി ബന്ധപ്പെട്ടു. ഇവിടെ നിന്നും ലഭിച്ച നിര്‍ദ്ദേശമനുസരിച്ച് മുടി മുറിച്ച് കൊറിയര്‍ സര്‍വ്വീസ് വഴി അയച്ചു നല്കി. കീമോതെറാപ്പി ചെയ്യുന്നതുമൂലം മുടി നഷ്ടപ്പെടുന്നവര്‍ക്ക് മുടി നല്‍കുന്നത് അനുഗ്രഹമാണ്. മുടി ദാനംചെയ്ത സാനുവിനെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: