കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്

Sunday 14 June 2015 10:12 pm IST

മുണ്ടക്കയം: കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്. കൊട്ടാരക്കര - ദിണ്ടിഗല്‍ ദേശീയപാതയില്‍ അമലഗിരിയില്‍ കാര്‍ 150 അടി താഴ്ച്ചയിലേക്ക് മറിഞ്ഞാണ് രണ്ടുപേര്‍ക്ക് പരിക്കേറ്റത്. പത്തനംതിട്ട ഇടക്കോണത്ത് ജോബ് തോമസ് (33), ബാഗ്ലൂര്‍ സ്വദേശി മെപ്പുറത്ത് ജോര്‍ജ് തോമസ് (50) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുണ്ടക്കയത്തുനിന്നും മേരികുളത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.