ഇവരെ പൊതുജനങ്ങളാണ് കൈകാര്യം ചെയ്യേണ്ടത്

Monday 15 June 2015 1:24 am IST

സര്‍വീസില്‍ കയറിയ കാലം മുതല്‍ തച്ചങ്കരി വിവാദനായകനാണ്. അഴിമതി ആരോപണങ്ങള്‍ വഴി ദീര്‍ഘകാലം സര്‍വീസിനു പുറത്താണ് കഴിച്ചുകൂട്ടിയത്. വിപ്ലവ ചാനലിലേയ്ക്ക് വാങ്ങിയ ക്യാമറകള്‍ കൊണ്ടുവന്നത് തച്ചങ്കരിയാണെന്ന ആക്ഷേപവും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനവും തച്ചങ്കരിക്കുമേല്‍ ആരോപിക്കപ്പെട്ട് നിരവധി അന്വേഷണങ്ങളും നടന്നു. തച്ചങ്കരിയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് ഒട്ടനവധി നേതാക്കള്‍ രംഗത്തെത്തിയിരുന്നെങ്കിലും ഉമ്മന്‍ചാണ്ടിയ്ക്കുമേല്‍ ഒരു പരുന്തിനേയും പറത്താനായില്ല. സസ്‌പെന്‍ഷനിലായ അദ്ദേഹം പിന്നീട് സ്ഥാനക്കയറ്റം ലഭിച്ചാണ് സര്‍വ്വീസില്‍ തിരിച്ചെത്തിയത്. ഇതിനുമുമ്പുണ്ടായിരുന്ന എല്ലാ കേസുകളും പോലെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തച്ചങ്കരിയ്‌ക്കെതിരെ തെളിവില്ലെന്ന് വരുത്തിതീര്‍ത്ത് രക്ഷപ്പെടുത്തും. രാജ് പണിക്കര്‍ ഓരോതവണ അഴിമതി നടത്തുമ്പോഴും സ്ഥാനക്കയറ്റം നല്‍കി ആദരിക്കുന്ന വളരെ കാര്യക്ഷമത ഉളള സര്‍ക്കാരുകളാണ് കേരളം ഭരിക്കുന്നത്. ഇതിനുമുമ്പും കുറെ അന്വേഷണം നടത്തി പാവം ജനങ്ങളെ വിഡ്ഢികളാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഭരിക്കുബോള്‍ ഇത്തരം അഴിമതി വീരന്മാര്‍ ഇല്ലെങ്കിലാണ് അത്ഭുതം.തച്ചങ്കരിക്ക് സഹായം ചെയ്യുന്ന ചില വര്‍ഗ്ഗസ്‌നേഹികളും പുരോഹിതന്‍മാരും കേരളത്തിലുണ്ട്. ഇവരോട് സ്‌നേഹം കാട്ടുന്ന ഭരണാധികാരികളെ പൊതുജനങ്ങളാണ് കൈകാര്യം ചെയ്യേണ്ടത്. പ്രകാശ് മഠത്തില്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.